Home
/
india/ അലഹബാദില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ബി ജെ പി യുവനേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനത യുവമോര്‍ച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ പാണ്ഡെ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് തലക്കുവെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച പാണ്ഡെ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. മരണവാര്‍ത്തയറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു.
അതിനിടെ ഒരുസംഘം ആളുകള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. വ്യാഴാഴ്ചയും മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പാര്‍ട്ടിപ്രവര്‍ത്തകരും വിമല്‍ പാണ്ഡെയുടെ ബന്ധുക്കളും വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. ചിലയിടത്തു സംഘര്‍ഷമുണ്്ടായതായും റിപ്പോര്‍ടുണ്ട്. ഇതേതുടര്‍ന്ന് നഗരത്തില്‍ വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ