ഖുശ്വന്ത് സിംഗ് അന്തരിച്ചു

download (4)ദില്ലി: പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ഖുശ്‌വന്ത് സിംഗ് (99) അന്തരിച്ചു. ഉച്ചയ്ക്ക് 12.55-നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. സംസ്‌കാരം വൈകുന്നേരം നാലിന് ദില്ലിയില്‍ നടക്കും.
1980 മുതല്‍ 1986 വരെ രാജ്യസഭാംഗമായിരുന്നു ഖുശ്‌വന്ത് സിംഗ്. ഇലസ്‌ട്രേറ്റഡ് വീക്ക്‌ലി, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ്, യോജന എന്നിയവയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീപിക ദിനപത്രത്തില്‍ ‘എല്ലാവരോടും പകയോടെ’ എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.
ട്രെയിന്‍ ടു പാക്കിസ്ഥാന്‍, ഡല്‍ഹി, എ ഹിസ്റ്ററി ഓഫ് സിക്ക്‌സ്, ദ സിക്ക്‌സ് ടുഡേ, ഐ ഷാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍, ട്രാജഡി ഓഫ് പഞ്ചാബ് തുടങ്ങിയവ പ്രധാന കൃതികളാണ്. കവാല്‍ മാലിക്കാണ് ഭാര്യ. രാഹുല്‍ സിംഗ്, മാല എന്നിവര്‍ മക്കളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *