മട്ടന്നൂര്‍ പെണ്‍വാണിഭം: ഒന്നാം പ്രതിക്ക് 35 വര്‍ഷം തടവ്

കൊച്ചി: മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി സോജയ്ക്ക് 35 വര്‍ഷം തടവുശിക്ഷ ലഭിച്ചപ്പോള്‍ രണ്ടാം പ്രതി ദീപുവിന് 21 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
മൂന്നാം പ്രതി സക്കറിയക്ക് 8 വര്‍ഷം തടവ് ശിക്ഷയും ബാക്കിയുളളവര്‍ക്ക് മൂന്നു വര്‍ഷം വീതം തടവുശിക്ഷയുമാണ് വിധിച്ചു. ഏറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ 11 പ്രതികളെ വെറുതെവിട്ടു. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി സോജ അഞ്ചു കേസുകളില്‍കൂടി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.