ഐശ്വര്യയുടെ മടങ്ങിവരവ് കന്നഡയിലൂടെ?

download (1)ഐശ്വര്യറായ് കന്നഡ സിനിമാരംഗത്തേക്ക് അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശിവണ്ണ നായകനാകുന്ന മനംമോഹക എന്ന സിനിമയിലൂടെയാണ് ഐശ്വര്യ തിരിച്ചവരവിനൊരങ്ങുന്നതെന്നാണ് സൂചന.
ഐശ്വര്യയെ കന്നഡയില്‍ അഭിനയിപ്പിക്കാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ തീവ്രശ്രമം നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ആഷ്   അഭിനയിക്കുമെന്ന പ്രതീക്ഷയും അവര്‍ വച്ചു പുലര്‍ത്തുന്നുണ്ട്. അതേസമയം ഐശ്വര്യ വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ ബോളിവുഡില്‍ നിന്നുള്ള മറ്റൊരു നടിക്കു തന്നെ നറുക്കു വീഴും.
അമ്മയായ ശേഷം ബോളിവുഡില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണ് ഐശ്വര്യ. ഇതിനിടെ പല സംവിധായകരുടെയും സിനിമയിലൂടെ ഐശ്വര്യ തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളും വന്നു. അതേസമയം മണിരത്‌നത്തിന്റെ സിനിമയിലൂടെ ഐശ്വര്യ തിരിച്ചു വരുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്.