തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെ സി ബി ഐ ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് ഇടപാടുകളില്‍ അവ്യക്തത കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യംചെയ്യലിനു വിധേയനാക്കുന്നത്.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണമുയര്‍ന്നത്.
ഡാറ്റാ സെന്റര്‍ കൈമാറിയതില്‍ അഴിമതിയുണ്ടെന്നും വി എസ് അച്യുതാനന്ദനും വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനും കേസുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
