സിപിഎമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി

ദില്ലി: വാഗ്ദാനങ്ങളുമായി സി പി എമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി. വിവാദമായ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്നാണ് സി പി എം ഏറ്റവും പ്രധാനമായി നല്‍കുന്ന വാഗ്ദാനം. ആധാര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ജനങ്ങളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ആധാര്‍ പദ്ധതി നിര്‍ത്തലാക്കും, സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമം എടുത്തുകളയും, മുസ്ലീം സമുദായത്തിന്റെ വികസനത്തിന് പ്രത്യേക പരിഗണന, എന്‍ഡോ സള്‍ഫാന്‍ നിരോധിച്ച് ദുരിതബാധിതര്‍ക്ക് പ്രത്യേക സഹായം, സ്വകാര്യസ്ഥാപനങ്ങളെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരും, വധശിക്ഷ എടുത്തുകളയും തുടങ്ങിയവയാണ് സിപിഎമ്മിന്റെ പ്രകടന പത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍. ഇടതുമുന്നണിയിലെ ഐക്യം ശക്തിപ്പെടുത്തണമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *