
പൃഥ്വിയും ബിജുവും മുഴുക്കുടിയന്മാരുടെ വേഷത്തിലാണ് ഈ സിനിമയില്‍ എത്തുന്നത്. ഇവരുടെ ഇടയിലേക്ക് കടന്നുവരുന്ന ഒരു സുപ്രധാന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. അതേസമയം ശോഭന പൃഥ്വിയുടെ നായികയല്ലെന്നും അണിയറക്കാര്‍ വ്യക്തമാക്കി.
1983 എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ബിപിന്‍ ചന്ദ്രയാണ് ഈ സിനിമയ്ക്കും രചന നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജുവാണ് നിര്‍മാതാവ്. മമ്മൂട്ടി നായകനാകുന്ന ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് മാര്‍ത്താണ്ഡനിപ്പോള്‍.
