ബാംഗളൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പതിനഞ്ച് സ്ഥാനാര്‍ഥികളെ ജനതാദള്‍ (സെക്കുലര്‍) പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ദേവഗൗഡ ഹസാന്‍ മണ്ഡലത്തില്‍ നിന്നും വി ധനഞ്ജയകുമാര്‍ ഉഡുപ്പി മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് ഗൗഡ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ മൂന്ന് ദിവസം മാത്രമേ പ്രചരണം നടത്തൂ. ശേഷിക്കുന്ന ദിവസങ്ങളില്‍ കര്‍ണാടകയിലെ വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരേയുള്ള പ്രചരണമാണ് പാര്‍ട്ടി നടത്തുന്നതെന്നും ഇതാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നതെന്നും ദേവഗൗഡ വ്യക്തമാക്കി.