
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുകേട്ടാണ് രമയും ആര്‍ എം പിയും പ്രവര്‍ത്തിക്കുന്നത്. രമയുടെ കേരളാ ജാഥ അവസാനിപ്പിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി എസ് പറഞ്ഞു.
നേരത്തെ ടി പി വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഭിന്നതയുണ്ടായിരുന്നുവെന്നും വി എസ് വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ പാര്‍ട്ടി നിലപാട് എടുത്തപ്പോള്‍ വിവാദം അവസാനിപ്പിച്ചു. പാര്‍ട്ടി നടപടിയില്‍ പൂര്‍ണതൃപ്തനാണ്. പാര്‍ട്ടി എടുത്ത നടപടി രമ അംഗീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. കെ ആര്‍ ഗൗരിയമ്മയെ പുറത്താക്കിയ നടപടി ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
