ദില്ലി: ബി ജെ പി കേന്ദ്ര നേതൃത്വത്തെ മുള്‍മുനയിലാക്കി നടത്തിയ സമ്മര്‍ദ നീക്കങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഒടുവില്‍ നാടകീയമായി ഗാന്ധിനഗറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു.
ഭോപ്പാലില്‍നിന്നു മത്സരിക്കാനുള്ള താത്പര്യം വ്യക്തമാക്കി നടത്തിയ നീക്കങ്ങളെത്തുടര്‍ന്നു ബി ജെ പി കേന്ദ്ര നേതൃത്വവും ആര്‍ എസ് എസും തീരുമാനമെടുക്കുന്നത് അദ്വാനിക്കുതന്നെ വിട്ടതിനു പിന്നാലെ അദ്ദേഹം പാര്‍ട്ടി തീരുമാനം അംഗീകരിച്ചു പ്രസ്താവനയിറക്കുകയായിരുന്നു.
അതേസമയം, അദ്വാനിയെ അനുനയിപ്പിക്കാന്‍ നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അഡ്വാനിയെ ഇത്തവണ ലോക്‌സഭയിലേക്കു മത്സരിപ്പിക്കാതിരിക്കാന്‍ നരേന്ദ്ര മോദിയും ഗുജറാത്ത് ഘടകവും നീക്കങ്ങള്‍ നടത്തിയതോടെയാണു കേന്ദ്ര നേതൃത്വത്തെ മുള്‍മുനയിലാക്കുന്ന സമ്മര്‍ദതന്ത്രങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്.