
ഒസ്േ്രടലിയ രണ്ടും അമേരിക്ക, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഒരോ വിമാനങ്ങളും തിരച്ചിലിനായി അയച്ചു. എങ്കിലും മോശം കാലാവസ്ഥമൂലം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. തിരച്ചില്‍ വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഓസ്‌ട്രേലിയിയന്‍ സമുദ്രസുരക്ഷാസേനാ അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് വ്യാഴാഴ്ച പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 16ന് എടുത്ത ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥിരീകരണം. ഇക്കാര്യം മലേഷ്യന്‍ പ്രധാനമന്ത്രിയെ ഫോണ്‍ മുഖേന അറിയിച്ചതായി ആബട്ട് പറഞ്ഞു. പുതിയ തെളിവുകള്‍ വിശ്വസിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
