14.03.2014 വെള്ളിയാഴ്ച ഉച്ചക്ക് 02മണിക്ക് വയനാട് കല്‍പ്പറ്റ മെയിന്‍ റോഡിലുള്ള ജിനചന്ദ്ര മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഓള്‍ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷന്‍(ട്രേഡ് യൂണിയന്‍)വൈദ്യകൂട്ടായ്മ.
പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടതിന് പകരം ഇപ്പോഴത്തെ പാരമ്പര്യ വൈദ്യന്മാരോട് കാണിക്കുന്ന നിലപാടും അതിനോടനുബന്ധിച്ച് ലൈസന്‍സ് കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എടുക്കുന്ന നടപടിയും ഈ പരമ്പരാഗത ചികിത്സാരീതിയെ തകര്‍ക്കുകയും അതോടൊപ്പം ഈ ചികിത്സയുമായി ഉപജീവനം കഴിച്ചുപോരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കാന്‍ കാരണമാവുകയും ചെയ്യുന്നു. മറ്റ് മേഖലകളില്‍ ക്ഷേമനിധിയും പെന്‍ഷനും പലതരത്തിലുള്ള ക്ഷേമപദ്ധതികളും നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ് പാരമ്പര്യ വൈദ്യന്മാര്‍.
പാരമ്പര്യവൈദ്യന്മാരുടെ ചികിത്സാരീതികള്‍ ഇന്ന് പൊതുജനങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു ശാസ്ത്രസത്യമാണ്.എന്നാല്‍ പരമ്പരാഗതമായി വൈദ്യശാസ്ത്രവിധികള്‍ സായത്തമാക്കിയിട്ടുള്ള ഈ പാരമ്പര്യവൈദ്യന്മാര്‍ക്ക് ചികിത്സാനുമതി നിഷേധിക്കുന്നത് അത്യന്തം ദുഃഖകരമായ ഒരു കാര്യമാണ്.
ആധുനിക ഔഷധ നിര്‍മ്മാണവും ചികിത്സയും ശക്തമായ രൂപത്തില്‍ പ്രചാരണം വന്നതോടെ പാരമ്പര്യ വൈദ്യനിര്‍മ്മാണത്തിനും ചികിത്സക്കും രജിസ്‌ട്രേഷനും ലൈസന്‍സും ലഭിക്കാതെ വന്നതോടെ ചികിത്സാനുമതി ഇല്ലാതായതോടെ കൃത്രിമചേരുവകളില്ലാത്ത പച്ചമരുന്നുകളുടെ പഴയകാലനിര്‍മ്മാണവും ചികിത്സയും പാരമ്പര്യവൈദ്യശാസ്ത്രം തന്നെ പാടെ ഇല്ലാതായി എന്ന് തീര്‍ത്തു പറയാം.
പൂര്‍ണ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പാരമ്പര്യ വൈദ്യശാസ്ത്രം ഒഴിച്ചുകൂടാനാവാത്ത വാസ്തവ സത്യമാണ്. പാരമ്പര്യവൈദ്യത്തെ തള്ളിക്കളഞ്ഞാല്‍ കാണാരോഗങ്ങളും മാറാരോഗങ്ങളും ഒന്നിനുപിറകെ മറ്റൊന്നായി കാണാം. നഷ്ടം പരിഹരിക്കാവുന്നതല്ല.രോഗ ചികിത്സാകലയും ശാസ്ത്രവും ഇരുതലമൂര്‍ച്ചയുള്ള ഔഷധഗുണമുള്ള കാലഘട്ടം അവസാനിച്ചു എന്ന് പറയാം. കൃത്രിമം ഇല്ലാത്ത പഴയകാല പച്ചമരുന്നുകളുടെ ശരിയായ ഔഷധവും ചികിത്സയുമാണെങ്കില്‍ പുതിയ രോഗങ്ങളുടെ പീഡനം സഹിക്കേണ്ടി വരുന്നില്ല. പ്രകൃതിയുടെ ജീവശക്തിയെ അതികരിച്ച് രോഗചികിത്സയും രോഗപ്രതിരോധവും പാരമ്പര്യചികിത്സക്കാണ്. പാരമ്പര്യ വൈദ്യശാസ്ത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ആരോഗ്യം,രോഗപ്രതിരോധം,രോഗനിധാനം, രോഗ ചികിത്സ എന്നീ ജീവല്‍ പ്രധാനങ്ങളായ വിഷയങ്ങളില്‍ പുതിയ വെളിച്ചം ഉള്‍ക്കാഴ്ച ലഭിക്കുന്നതോടെ ആ പ്രകാശധാരയിലൂടെ സഞ്ചരിക്കാന്‍ സന്നദ്ധരാകുന്നതോടെ ആരോഗ്യം ഒരു ജീവയാഥാര്‍ത്ഥ്യമാകുന്നു.
പാരമ്പര്യവൈദ്യന്മാര്‍ക്ക് അനുയോജ്യമായ ചികിത്സാ അനുമതിയും പഠനകോഴ്‌സും നല്‍കുകയും, മറ്റ് മേഖലകളില്‍ ക്ഷേമനിധിയും പെന്‍ഷനും,പലതരത്തിലുള്ള ക്ഷേമപദ്ധതികളും നടപ്പാക്കുന്നതുപോലെ തന്നെ ഈ മേഖലയിലും പ്രാവര്‍ത്തികമാക്കാന്‍ അധ്യക്ഷപ്രസംഗത്തില്‍ സംസ്ഥാന വൈദ്യ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹക്കിം അബൂബക്കര്‍ വൈദ്യര്‍ വാഴയൂര്‍, സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കണ്‍വീനര്‍ എം.കെ ബീരാന്‍ യോഗം ഉദ്ഘാടനം ചെയ്തു. സുന്ദര്‍ വൈദ്യര്‍, അഷ്‌റഫ് വൈദ്യര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.