സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു

സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഡണ്ടി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെർത്ത്ഷെയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ മരിച്ചത്.

ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ബുധനാഴ്‌ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. മറ്റൊരു സുഹൃത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.

രണ്ടുപേർ ബ്ലെയർ അത്തോളിനടുത്തുള്ള ലിൻ ഓഫ് ടമ്മൽ വെള്ളച്ചാട്ടത്തിൽ വീണെന്ന് റിപ്പോർട്ട് ലഭിച്ചതായും അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയ ശേഷം രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഇരുവരും സ്കോട്ട്ലൻഡിലെ ഡ്യൂണ്ടീ യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *