ദില്ലി: പണം വാങ്ങി മാധ്യമങ്ങള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നേതാവ് നരേന്ദ്ര മോദിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു അരവിന്ദ് കേജ്രിവാള്‍ പറഞ്ഞതു മാധ്യമ പ്രവര്‍ത്തകരെ കുറിച്ചല്ല, ചില മാധ്യമ ഉടമകളെയും പത്രാധിപരെയും കുറിച്ചാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവ്.
ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങളുടെ ഉയര്‍ന്ന പദവിയിലിരിക്കുന്നവരാണു മോദിയ്ക്കു വേണ്ടി കളിക്കുന്നതെന്നു ഗോവ എ എ പി നേതാവ് രാജേന്ദര്‍ കകോദ്കര്‍ വിമര്‍ശിച്ചു. ഈ സ്ഥിതി ഉപേക്ഷിച്ചു സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരവിന്ദ് കേജ്രിവാള്‍ മാധ്യമങ്ങളെ മൊത്തത്തിലല്ല വിമര്‍ശിച്ചത്. എന്നാല്‍, വലിയൊരു വിഭാഗം ആളുകള്‍ ഈ വിമര്‍ശനത്തിന് അര്‍ഹരാണ്. മാധ്യമ സ്ഥാപനങ്ങള്‍ നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവരാണ് ഈ കളികള്‍ നടത്തുന്നത്- അദ്ദേഹം പറഞ്ഞു.