തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ഡോ. ശശി തരൂരിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സി പി എം നേതാവ് എം വിജയകുമാര്‍ രംഗത്ത്.
ശശി തരൂരിന് സ്ത്രീ പീഡനത്തില്‍ ഡോക്ടറേറ്റ് കിട്ടുമെന്ന് വിജയകുമാര്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു വിജയകുമാര്‍.
ശശി തരൂര്‍ ഡോക്ടര്‍ അല്ല. പക്ഷേ അദ്ദേഹത്തിന് പി എച്ച് ഡിയുണ്ട്. അത് പ്രത്യേക ഡിഗ്രിയാണ്. എന്താണെന്ന് എനിക്കറിയില്ല. പക്ഷേ സ്ത്രീ പീഡനത്തില്‍ തരൂരിന് ഡോക്ടറേറ്റ് കിട്ടും, അതില്‍ സംശയമില്ല എന്നാണ് വിജയകുമാറിന്റെ പരാമര്‍ശം.