കൊലാലംപുര്‍: തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ (എ സി എ ആര്‍ എസ്) ഒന്ന് തകരാറിലായതിന് ശേഷവും കുഴപ്പമൊന്നുമില്ലെന്ന് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ശബ്ദസന്ദേശമയച്ചതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഈ ദിശയില്‍ അന്വേഷണം നടത്താനുളള തീരുമാനം.
അഫ്ഗാനിസ്താന്‍, വടക്കുപടിഞ്ഞാറന്‍ പാകിസ്താന്‍ എന്നിവിടങ്ങളിലെ താലിബാന്‍ നിയന്ത്രണപ്രദേശങ്ങളിലേക്ക് പൈലറ്റോ മറ്റാരെങ്കിലുമോ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് മലേഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നയതന്ത്രാനുമതി തേടി.
പൈലറ്റുമാരെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. റഡാറുകളെ കബളിപ്പിക്കാന്‍ വിമാനം 5000 അടിയിലേക്ക് താഴ്ത്തി പറത്തിക്കാനുള്ള സാധ്യതയും അന്വേഷിക്കും.