
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യും. നിലവില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് കൂടുതല്‍ പേരെ വിളിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസവും ഹര്‍ജി പരിഗണിച്ചപ്പോള്‍ ചോദ്യം ചെയ്യല്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം.ഇഡിക്കെതിരെ ശശിധരന്‍ കര്‍ത്തയും 3 ജീവനക്കാരും നല്‍കിയ ഹര്‍ജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു.

കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹര്‍ജി മാറ്റി വച്ചത്. സിഎംആര്‍എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
