
ജനങ്ങളുടെ ഭീഷണിയകറ്റാന്‍ അവര്‍ക്ക് വേണ്ടത് ഉത്തരങ്ങളാണ്. വിശ്വസനീയമായ ഒരു നിഗമനത്തിലെത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹത നീക്കേണ്ടത് അത്യാവശ്യമാണെന്നും ഖുര്‍ഷിദ് പറഞ്ഞു.
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താനെന്ന യു എസ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ട്വീറ്റാണ് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചത്. വിമാനത്തിന്റെ യാത്രാഗതിയും ഇന്ധനതോതും നോക്കിയാല്‍ ഇന്ത്യയെ ലക്ഷ്യമാക്കിയാണ് വിമാനം നീങ്ങിയതെന്നും യു എസ് മുന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സ്‌ട്രോബ് ടാബോട്ട് പറഞ്ഞു.
