യുവനടന്‍ ഫഹദ് ഫാസില്‍ നായകനാവുന്ന വണ്‍ ബൈ ടൂ എന്ന സിനിമയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ നായിക ഹണി റോസിന്റെ ചൂടന്‍ ചുംബന രംഗം തന്നെ ആയിരുന്നു ട്രെയിലറിന്റെ പ്രത്യേകത.
മലയാളത്തില്‍ ഇതിനു മുമ്പ് ഇത്തരത്തിലുള്ള ചുംബനരംഗം കണ്ടത് ചാപ്പക്കുരിശ് എന്ന സിനിമയില്‍ രമ്യാനമ്പീശനും അന്നയും റസൂലും എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജര്‍മിയയുടേതുമായിരുന്നു.
എന്നാല്‍ ചുംബന രംഗത്തില്‍ അഭിനയിച്ചതില്‍ തനിക്ക് ഒട്ടും പശ്ചാത്താപമില്ലെന്ന് ഹണി റോസ് പറഞ്ഞു. ഒരു നടിയെന്ന നിലയില്‍ ആ കഥാപാത്രത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തയാണ്. എന്നാല്‍ ആ രംഗത്തിന്റെ അനന്തരഫലത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് ഹണി പറഞ്ഞു.