

മോദിയ്ക്ക് ജയിക്കാനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് രാജ്യത്തെ പുരോഗതിയുടെ പാതയിലെത്തിക്കുന്ന സദ്ഭരണമാണെന്നും ബി ജെ പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു..
യുഎസ് 2011-ല്‍ പുറത്തുവിട്ട നയതന്ത്ര റിപ്പോര്‍ട്ടില്‍ മോദിയെ അഴിമതിയില്ലാത്തവനും സത്യസന്ധനുമായി വിവരിക്കുന്നില്ലെന്ന് വിക്കിലീക്‌സ് രാവിലെ വെളിപ്പെടുത്തിയിരുന്നു. അഴിമതിയുടെ കറപുരളാത്ത മോദിയെ യു എസ് ഭയക്കുന്നു എന്നാണ് വിക്കിലീക്‌സ് റിപ്പോര്‍ട്ടിനോട് ബി ജെ പി പ്രതികരിച്ചത്.
