News Sections: News
-
മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതിയിളവ് നല്‍കിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. എറണാകുളം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം കെ.എം മാണിയുടെ…
-
പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് ടോമിന്‍ ജെ. തച്ചങ്കരി തിരുത്തി
ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗത കമ്മിഷണര്‍ തിരുത്തി. ഉത്തരവ് തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. പകരം യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും ലഘുലേഖ…
-
ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് പരിശോധന
താഗത വകുപ്പ് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ ക്രമക്കേടുകളെതുടര്‍ന്നാണ് പരിശോധന. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയത്,പുക പരിശോധനയ്ക്ക് ഒറ്റ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന നിബന്ധന പാലിക്കാത്തത്, വാഹന ഡീലര്‍മാര്‍ക്ക്…
-
നരേന്ദ്ര മോദിക്കെതിരെ ഭീകരാക്രമണത്തിനു സാധ്യത; സുരക്ഷ ശക്തമാക്കി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണമുണ്ടായേക്കാമെന്നു റിപ്പോർട്ട്. ചെങ്കോട്ടയിൽ ബുള്ളറ്റ് പ്രൂഫ് ചട്ടത്തിനുള്ളിൽനിന്നു മാത്രമേ രാജ്യത്തെ സംബോധന ചെയ്യാൻ പാടുള്ളൂവെന്ന് സുരക്ഷാ ഏജൻസികൾ നിർദേശിച്ചു. ഭീഷണി വളരെ ശക്തമായതിനാൽ ഏജൻസികളുടെ നിർദേശം മോദി…
-
പരിയാരത്ത് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു
കണ്ണൂര്‍ പരിയാരത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. ടാങ്കറില്‍ നിന്ന് ഗ്യാസ് ചേരാത്തത് വന്‍ ദുരന്തമാണ് ഒഴിവായ്ത. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേററു. ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.പൊലിസും,അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം…
-
മുഖ്യമന്ത്രി ഡല്‍ഹിയില്‍; ഇന്നു പ്രധാനമന്ത്രിയെ കാണും
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തും. കേന്ദ്ര സഹായത്തോടെ തമിഴ്‌നാട്ടിലെ കുളച്ചലില്‍ തുറമുഖം നിര്‍മിച്ചാല്‍ അത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് ബോധ്യപ്പെടുത്താനാകും…
-
സ്വകാര്യ- പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
സ്വകാര്യ- പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ബാങ്കിങ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന ജനദ്രോഹ പരിപാടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ പണിമുടക്ക്. രാജ്യത്തെ പൊതുസ്വകാര്യ മേഖലാ ബാങ്കുകളുടെ…
-
രാജ്‌നാഥ് സിങ് ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 3,4 തിയ്യതികളില്‍ നടക്കുന്ന സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് രാജ്‌നാഥ് സിങ് പാകിസ്താനിലെത്തുന്നത്. ഇതു കൂടാതെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പത്താന്‍കോട്ട്…
-
കോടതികളിലെ മാധ്യമവിലക്ക്: മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് രമേശ് ചെന്നിത്തല
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അനുരഞ്ജന ശ്രമം നടത്താന്‍ പോലും മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.…
-
ഐഎസ് അനുകൂല പ്രസംഗം; ദുബൈ–കോഴിക്കോട് വിമാനം മുംബൈയില്‍ ഇറക്കി
യാത്രക്കാരന്‍ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്കു പറന്ന വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. ഐഎസ് അനുഭാവിയെന്നു സംശയിക്കുന്ന ആളെ യാത്രക്കാര്‍ കീഴ്പ്പെടുത്തി. മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഇയാളെ ചോദ്യം ചെയ്തു. സംഭവുമായി…

Local News















