താഗത വകുപ്പ് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ ക്രമക്കേടുകളെതുടര്‍ന്നാണ് പരിശോധന. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയത്,പുക പരിശോധനയ്ക്ക് ഒറ്റ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന നിബന്ധന പാലിക്കാത്തത്, വാഹന ഡീലര്‍മാര്‍ക്ക് പിഴയില്‍ ഇളവ് നല്‍കി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.













