ഹെൽമെറ്റ് ഇല്ലെങ്കില്‍ പെട്രോൾ നൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നു ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരി.ആദ്യം ബോധവൽക്കരണം നടത്തുമെന്നും നിയമം അനുസരിക്കാൻ തയാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹെൽമറ്റ് ധരിച്ചു പെട്രോൾ വാങ്ങുന്നവർക്കു സമ്മാനക്കൂപ്പണുകൾ ഏർപ്പെടുത്തും. പെട്രോൾ പമ്പുകളുമായി സഹകരിച്ചായിരിക്കും കൂപ്പണുകൾ നൽകുക. കൂപ്പണുകൾ നറുക്കെടുത്ത് ആദ്യ സമ്മാനജേതാക്കളായ മൂന്നുപേർക്ക് മൂന്നു ലീറ്റർ പെട്രോൾ വീതവും, രണ്ടാം സ്ഥാനക്കാരായ അഞ്ചുപേർക്ക് 2ലീറ്റർ പെട്രോൾ വീതവും നൽകും.മൂന്നാം സ്ഥാനക്കാരായ അഞ്ചുപേർക്ക് ഒരു ലീറ്റർ പെട്രോൾ വീതം സമ്മാനമായി നൽകും. സംസ്ഥാനത്തെ തിരഞ്ഞെടുത് പെട്രോൾ പമ്പുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.













