കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അനുരഞ്ജന ശ്രമം നടത്താന്‍ പോലും മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.
മാധ്യമങ്ങള്‍ നേരിടുന്ന വിലക്കിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇന്നും തയ്യറായിരുന്നില്ല. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ്അതേസമയം കോടതികളിലെ മാധ്യമവിലക്ക് ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും നീതിന്യായനിര്‍വഹണം സുതാര്യമാക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. പശ്‌നപരിഹാരത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും വി എം സുധീരന്‍ പറഞ്ഞു.അറിയാനുളള അവകാശം തടയുകയാണ് ഇപ്പാഴെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു.














