ടെന്നീസ് താരം സ്വിറ്റ്‌സർലൻഡിന്റെ റോജർ ഫെഡറർ റിയോ ഒളിമ്പിക്‌സിനുണ്ടാവില്ലെന്ന് സൂചന


ടെന്നീസ് താരം സ്വിറ്റ്‌സർലൻഡിന്റെ റോജർ ഫെഡറർ റിയോ ഒളിമ്പിക്‌സിനുണ്ടാവില്ലെന്ന് സൂചന. കാൽമുട്ടിനേറ്റ പരിക്കാണ് ഫെഡറർക്ക് തിരിച്ചടിയാകുന്നത്.
ഒളിമ്പിക്‌സിൽ സ്വിറ്റ്‌സർലൻഡിനെ പ്രതിനിധാനം ചെയ്യുന്നത് അടക്കം ഈവർഷം അവശേഷിക്കുന്ന എല്ലാ ടൂർണമെന്റുകളും നഷ്ടപ്പെടുമെന്ന സൂചനയാണ് ഫെഡറർ നൽകിയത്.ഇതിൽ അതിയായ നിരാശയുണ്ടെങ്കിലും തളരാതെ കൂടുതൽ കരുത്തോടെ അടുത്തവർഷം കോർട്ടിൽ തിരിച്ചെത്തുമെന്നും ഫെഡറർ പേസ്ബുക്കിൽ കുറിച്ചു.


ഇക്കഴിഞ്ഞ ഫിബ്രവരിയിൽ കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറർ പുറംവേദനയെ തുടർന്ന് ഫ്രഞ്ച് ഓപ്പണിൽ നിന്നും വിട്ടുനിന്നിരുന്നു. ഇക്കഴിഞ്ഞ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ മത്സരങ്ങൾക്കിടെ പലതവണ ചികിത്സ തേടുകയും ചെയ്തു.




Sharing is Caring