രാജ്‌നാഥ് സിങ് ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശിക്കും


കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 3,4 തിയ്യതികളില്‍ നടക്കുന്ന സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് രാജ്‌നാഥ് സിങ് പാകിസ്താനിലെത്തുന്നത്. ഇതു കൂടാതെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.


പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ഇന്ത്യന്‍ നേതാവ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.




Sharing is Caring