ഗുരുവായൂരിൽ പത്താം തിയതി മുതൽ ആയിരം പേർക്ക് ദർശനം

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനത്തിന് അവസരം. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം അനുവദിക്കുക. ഇന്ന് മുതൽ വാഹനപൂജയും നടത്താം. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് തീരുമാനം.

ഓൺലൈൻ ബുക്കിംഗ് സ്വീകരിച്ച് വിർച്വൽ ക്യൂ വഴിയായിരിക്കും സെപ്റ്റംബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താനാവുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിംഗ് ചെയ്യുന്നവർക്ക് അനുവദിച്ച സമയ പ്രകാരമാണ് ദർശനം അനുവദിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *