ഏലം കര്‍ഷകരില്‍ നിന്നും ഉദ്യോഗസ്ഥരുടെ പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

ഇടുക്കി: ഓണത്തിന്റെ പേരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏല കര്‍ഷകരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തി എന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവന്‍ ഐ എഫ് എസി നെ മന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *