ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​.ഡി​.എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​മി​ച്ചു​വെ​ന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എല്‍.ഡി.എഫിന്‍റെ ഭരണത്തുടര്‍ച്ച തടയാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. വ്യാജകഥകള്‍ ചമച്ചു. എന്നിട്ടും എല്‍.ഡി.എഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. മീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിന്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സ്വാ​ത​ന്ത്ര്യ ദി​നം സി​.പി​.എം ആ​ഘോ​ഷി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ള്‍ മ​റ്റു ത​ര​ത്തി​ല്‍ ചി​ത്രീ​ക​രി​ച്ചു. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി വ​ഹി​ച്ച പ​ങ്ക് മ​റ​ച്ചു​വ​ക്കാ​ന്‍ ശ്ര​മം ന​ട​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി. ജയരാജനും സഹദേവനുമെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാം മാധ്യമസൃഷ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *