പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു,കോവിഷീല്‍ഡ് ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക


പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതികള്‍ക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോവിഷീല്‍ഡിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.


ആസ്ട്രാസെനേകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത്. 175 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിച്ചു. അതേസമയം യുകെയില്‍ നിന്നാണ് വാക്‌സിനെതിരെ ആദ്യം പരാതിയെത്തിയത്.




Sharing is Caring