News Sections: mainnews
-
ഹിന്ദു മുന്നണി നേതാവിന്‍റെ കൊല; തമിഴ്‌നാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ന് തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ഹിന്ദുമുന്നണിയുടെ പി.ആര്‍.ഒ ആയ ശശികുമാറിനെ വ്യാഴാഴ്ച രാത്രി 11ന്…
-
പാക് അധീന കശ്മീരിൽ സംയുക്ത സൈനികാഭ്യാസം നടത്തില്ല: റഷ്യ
പാക്കിസ്ഥാനുമായി ചേർന്ന് പാക് അധീന കശ്മീരിൽ സംയുക്ത സൈനികാഭ്യാസം നടത്താൻ പദ്ധതിയില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യയും പാക്കിസ്ഥാനും തമ്മിൽ ആദ്യമായിട്ടുള്ള സൈനികാഭ്യാസം പാക് അധീന കശ്മീരിലെ ഗില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.…
-
ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും
ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും. ഇന്നും നാളെയും പ്രധാനമന്ത്രി നഗരത്തില്‍ തങ്ങും. വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം…
-
ബാര്‍ കോഴ: ശങ്കര്‍ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണം
ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, എസ്പി ആര്‍.സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. 45 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും…
-
എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ല, പിണറായി ശക്തനായ മുഖ്യമന്ത്രി: വെള്ളാപ്പള്ളി
എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…
-
ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണം: സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. കീഴ്ക്കോടതി നല്‍കിയ വധശിക്ഷ പുനഃസ്ഥാപിക്കണം. തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണം.…
-
ആയുധധാരികളെ കണ്ടെന്ന് കുട്ടികള്‍; മുംബൈയില്‍ ജാഗ്രത
സംശയാസ്പദ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടെന്ന വിദ്യാര്‍ഥികളുടെ മൊഴിയെത്തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത. പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ് നവീ മുംബൈയിലെ ഉറാന്‍ ബസ് സ്‌റ്റേഷനു സമീപം അജ്ഞാതരെ കണ്ടതായി വെളിപ്പെടുത്തിയത്. രാവിലെ…
-
ആന്ധ്രയില്‍ കനത്ത മഴ: കേരളത്തിലേയ്ക്കുള്ള ട്രയിന്‍ വഴി തിരിച്ചു വിട്ടു
ആന്ധ്രയിലെ വിജയവാഡയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം കേരളത്തിലേയ്ക്കുള്ള ശബരി എക്സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു. മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി.…
-
ഗോവിന്ദച്ചാമിയുടെ വധശിക്ഷ: സൗമ്യയുടെ അമ്മ പുനഃപരിശോധന ഹര്‍ജി നല്‍കി
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മ സുമതി സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. കൊലക്കുറ്റത്തിനു മതിയായ തെളിവുകളുണ്ട്. കേസ് പരിഗണിക്കുമ്ബോള്‍ തന്റെ വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊലക്കുറ്റത്തിന് ആവശ്യമായ…
-
ബിജെപി ദേശീയ കൗണ്‍സിലിന് ഒരുങ്ങി കോഴിക്കോട്
ബിജെപി ദേശീയ കൗണ്‍സിലിന് വേദിയാകാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് കോഴിക്കോട്. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം മൂന്ന് ദിവസം കോഴിക്കോടാകും പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരും കോഴിക്കോട് എത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ഓഫീസും…

Local News

















