മലേഷ്യ:തായ്ലന്‍ഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം രംഗത്ത് നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള മലേഷ്യയുടെ നീക്കങ്ങളാണ് പുതിയ തീരുമാനത്തിന് പിന്നില്‍.ഇന്ത്യക്കാരും ചൈനീസ് പൗരന്മാരുമാണ് മലേഷ്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നല്ലൊരു ഭാഗവും.
കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിച്ച് ഈ രംഗത്തു നിന്നുള്ള വരുമാന വര്‍ദ്ധനവാണ് മലേഷ്യയുടെ പുതിയ തീരുമാനത്തിന് പിന്നിലും. ഡിസംബര്‍ ഒന്നാം തീയ്യതി പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസം മലേഷ്യയില്‍ താമസിക്കാം. തന്റെ പാര്‍ട്ടിയായ പീപ്പള്‍സ് ജസ്റ്റിസ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














