ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണം: സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി


സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. കീഴ്ക്കോടതി നല്‍കിയ വധശിക്ഷ പുനഃസ്ഥാപിക്കണം. തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണം. സൗമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്കു പങ്കില്ലെന്നു പറയാനാകില്ല. ഐപിസി 300-ാം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നു. കേസില്‍ സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി ഹാജരാകും.
വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ അമ്മ സുമതിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.




Sharing is Caring