ഗോവിന്ദച്ചാമിയുടെ വധശിക്ഷ: സൗമ്യയുടെ അമ്മ പുനഃപരിശോധന ഹര്‍ജി നല്‍കി

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മ സുമതി സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. കൊലക്കുറ്റത്തിനു മതിയായ തെളിവുകളുണ്ട്. കേസ് പരിഗണിക്കുമ്ബോള്‍ തന്റെ വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കൊലക്കുറ്റത്തിന് ആവശ്യമായ തെളിവുകളില്ലെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ മാനഭംഗത്തിനു വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം നിലനിര്‍ത്തിയിരുന്നു. കൂടാതെ ഏഴുവര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.
പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. വിധിയില്‍ നിയമപരമായും വസ്തുതാപരമായും പിഴവുകളുണ്ടെന്നു സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *