ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഫലപ്രഖ്യാപനം ശനിയാഴ്ച


ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച ലിവര്‍പൂളില്‍ നടക്കുന്ന പ്രത്യേക പാര്‍ട്ടി യോഗത്തില്‍ ഉച്ചയോടെ ഫലപ്രഖ്യാപനമുണ്ടാകും. നിലവിലുള്ള നേതാവ് ജെറമി കോര്‍ബിനും മുന്‍ വര്‍ക് ആന്‍ഡ് പെന്‍ഷന്‍ ഷാഡോ സെക്രട്ടറിയായിരുന്ന ഓവന്‍ സ്മിത്തും തമ്മിലാണു മല്‍സരം. എംപിമാരില്‍ ബഹുഭൂരിപക്ഷവും ഓവനെ പിന്തുണയ്ക്കുമ്ബോള്‍ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ കോര്‍ബിന്‍ തന്നെ നേതാവായി തുടരണമെന്ന അഭിപ്രായക്കാരാണ്. പാര്‍ട്ടി അംഗങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നതില്‍ എംപിമാര്‍ എത്രമാത്രം വിജയിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം.




Sharing is Caring