ആന്ധ്രയില്‍ കനത്ത മഴ: കേരളത്തിലേയ്ക്കുള്ള ട്രയിന്‍ വഴി തിരിച്ചു വിട്ടു


ആന്ധ്രയിലെ വിജയവാഡയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം കേരളത്തിലേയ്ക്കുള്ള ശബരി എക്സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു. മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി. ഗുരസാല ഗേറ്റിന് സമീപം 500 മീറ്ററോളം റെയില്‍ പാളം ഒലിച്ചുപോയി. പല ട്രയിനുകളും പാതിവഴിയില്‍ ഗതാഗതം നിര്‍ത്തുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.
ആന്ധ്രാ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.




Sharing is Caring