ആയുധധാരികളെ കണ്ടെന്ന് കുട്ടികള്‍; മുംബൈയില്‍ ജാഗ്രത


സംശയാസ്പദ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടെന്ന വിദ്യാര്‍ഥികളുടെ മൊഴിയെത്തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത. പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ് നവീ മുംബൈയിലെ ഉറാന്‍ ബസ് സ്‌റ്റേഷനു സമീപം അജ്ഞാതരെ കണ്ടതായി വെളിപ്പെടുത്തിയത്.


രാവിലെ ആറരയ്ക്കും ആറേമുക്കാലിനുമാണിത്. പോലീസ് കുട്ടികളെ വിശദമായി ചോദ്യം ചെയ്തു. മുംബൈയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കരഞ്ജ നാവിക സേനാ ആസ്ഥാനത്ത് നാവിക കമാന്‍ഡോകളെയും വിന്യസിച്ചു. കൊളാബ, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും തീരമേഖലകളിലും കാവല്‍ ശക്തമാക്കി.


ഉറാനില്‍ നിന്ന് 40 മിനിറ്റില്‍ കടല്‍ മാര്‍ഗം മുംബൈയിലെത്താം. ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ്, നവ സേവ തുടങ്ങിയ സ്ഥലങ്ങളിലും കാവലുണ്ട്. ഉറാനിലെ സ്‌കൂളുകള്‍ ഇന്നലെ തുറന്നില്ല. രാത്രി വൈകിയും പോലീസും സൈനികരും തെരച്ചില്‍ തുടരുന്നു



Sharing is Caring