ഹിന്ദു മുന്നണി നേതാവിന്‍റെ കൊല; തമിഴ്‌നാട്ടില്‍ ഇന്ന് ഹര്‍ത്താല്‍


cbe-riots_3021279gകോയമ്പത്തൂരില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ന് തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.


ഹിന്ദുമുന്നണിയുടെ പി.ആര്‍.ഒ ആയ ശശികുമാറിനെ വ്യാഴാഴ്ച രാത്രി 11ന് കൗണ്ടന്‍പാളത്തെ സുബ്രഹ്മണി പാളയത്തിനടുത്തുള്ള വീടിനടുത്ത് വച്ച് നാലംഗ അക്രമികള്‍ കുത്തിവീഴ്ത്തുകയായിരുന്നു.


മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെയാണ് സംഭവം. ദേഹമാസകലം കുത്തേറ്റ ശശികുമാറിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരിലും തിരുപ്പൂരിലും ജില്ലാബന്ദിനു ആഹ്വാനം ചെയ്ത ഹിന്ദുമുന്നണി പിന്നീട് ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നൂറോളം സര്‍ക്കാര്‍വാഹനങ്ങള്‍ നശിച്ചു.



Sharing is Caring