News Sections: mainnews
-
കൊട്ടിയൂര്‍ വൈദികന്റെ ബലാത്സംഗം; കുഞ്ഞിന്റെ അച്ഛന് ഫാദര്‍ റോബിന് തന്നെയെന്ന് ഡി.എന്‍.എ ഫലം
കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം പുറത്തുവന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന് വടക്കുംചേരി തന്നെയാണ്, പതിനാറുകാരി പ്രസവിച്ച നവജാത ശിശുവിന്റെ അച്ഛനെന്ന് ഡി.എന്‍.എ. ടെസ്റ്റില്‍ സ്ഥിരീകരിച്ചു.…
-
പുറ്റിങ്ങല്‍ അപകടം:നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമെന്ന് സെന്‍കുമാര്‍
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍. തനിക്കെതിരെ സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്ക്കുമ്പോഴാണ്് സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചത്. തന്നെ…
-
എന്‍.സി.പി നേതൃയോഗം ഇന്ന്
എ.കെ. ശശീന്ദ്രെന്റ രാജിയെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടര്‍നിലപാടുകളും ആലോചിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃയോഗം ചൊവ്വാഴ്ച ചേരും. അടുത്ത മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍.സി.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയതോടെ അവരുടെ മുന്നില്‍…
-
ഐ.എസ് കേരളത്തില്‍ ആക്രമണത്തിനു പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍
കേരളത്തില്‍ മതനേതാക്കളെ വധിക്കാനും അഹമ്മദീയ പള്ളികൾക്കു നേരെ ആക്രമണം നടത്താനും ഐ.എസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍.കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്ത കാസർകോട് സ്വദേശി മൊയ്നുദീൻ പാറക്കടവത്താണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം…
-
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജെ. കൃഷ്ണമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു
തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജെ. കൃഷ്ണമൂർത്തിയെ മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജരേഖ ചമച്ചതിനുമാണ് അറസ്റ്റിന് ഉത്തരവിട്ടത്. ജയയുടെ മകനാണെന്ന് അവകാശപ്പെട്ട്…
-
അഴിമതി വിരുദ്ധ സമരത്തിന് റഷ്യന്‍ പ്രതിപക്ഷ നേതാവിനെ ജയിലിലടച്ചു
സര്‍ക്കാറിനെതിരേ പ്രക്ഷോഭം നടത്തിയതിന് റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ 15 ദിവസത്തേക്ക് ജയിലിലടച്ചു. സര്‍ക്കാറിനെതിരേ അഴിമതി വിരുദ്ധ സമരം നടത്തിയതിനാണ് അലക്സിയെ പൊലിസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. 280 പൗണ്ട് പിഴ അടക്കാനും…
-
ടി.പി സെന്‍കുമാറിന്റെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് നല്കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി…
-
മന്ത്രിസ്ഥാനത്തിന് ധൃതിയില്ലെന്ന് തോമസ് ചാണ്ടി,ഗൂഢാലോചനയെന്ന് ഉഴവൂർ വിജയൻ
മന്ത്രി സ്ഥാനത്തിന് ധൃതിയില്ലെന്ന് അവശേഷിക്കുന്ന എൻസിപി എംഎൽഎ തോമസ് ചാണ്ടി.എൻസിപി ദേശീയ നേതൃത്വവും ഇടതുമുന്നണിയും ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.എന്നാൽ പാർട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലാതാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം,എകെ ശശീന്ദ്രനെതിരെ…
-
സംയുക്ത മോട്ടോര്‍ വാഹനപണിമുടക്ക് 31ലേക്ക് മാറ്റി
സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയന് ഈ മാസം 30ന് നടത്താനിരുന്ന 24 മണിക്കൂര്‍ വാഹനപണിമുടക്ക് മാറ്റി. 31 ലേക്കാണ് പണിമുടക്ക് മാറ്റിയത്. മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ 30ന് നടക്കുന്നതിനാലാണ് വാഹനപണിമുടക്ക് മാറ്റിയത്. മോട്ടോര്‍…
-
അശ്ലീല സംഭാഷണം: മന്ത്രി എ.കെ. ശശീന്ദ്രന് രാജിവെച്ചു
ഗതാഗതമന്ത്രി സ്ഥാനം എ കെ ശശീന്ദ്രന് രാജി വെച്ചു. ഇത് കുറ്റസമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളില്‍ തന്നെ ആവശ്യത്തിന് സമീപിച്ച വനിതയോട് സഭ്യേതര ഭാഷയില്‍ വര്‍ത്തമാനം പറഞ്ഞതായി വാര്‍ത്ത പ്രചരിക്കുകയാണ്. എന്നെ ഏതാവശ്യത്തിനും…

Local News












