ആലപ്പുഴയിൽ ഒന്നര വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു


ആലപ്പുഴയിൽ ഒന്നര വയസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളും മുറിവുകളുമാണ്.


കൈയ്യുടെ അസ്ഥിക്ക് പൊട്ടലുമുണ്ട്.കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയിൽ നിന്നും അമ്മയുടെ ആൺസുഹൃത്തിൽ നിന്നും ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്.


ഒന്നര വയസുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്.

കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുക ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.



Sharing is Caring