കൊട്ടിയൂര്‍ വൈദികന്‍റെ ബലാത്സംഗം; കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിന്‍ തന്നെയെന്ന് ഡി.എന്‍.എ ഫലം


കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം പുറത്തുവന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി തന്നെയാണ്, പതിനാറുകാരി പ്രസവിച്ച നവജാത ശിശുവിന്റെ അച്ഛനെന്ന് ഡി.എന്‍.എ. ടെസ്റ്റില്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ഡി.എന്‍.എ പരിശോധന നടന്നത്.


കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വൈദികന്റെ ഡി.എന്‍.എ.പരിശോധന ഫലം. നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഡി.എന്‍.എ പരിശോധനാ ഫലം, കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.പേരാവൂര്‍ സി.ഐ. എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജിതമാണ്. മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്ത പോലീസ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.




Sharing is Caring