മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് നല്കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാവുന്നത് മുതിര്‍ന്ന അഭിഭാഷകനായ ഹരിഷ് സാല്‍വയാണ്. കാര്യക്ഷമതയില്ലാത്തതിനാല്‍ മാറ്റിയെന്നാണ് സര്‍ക്കാര്‍ വാദം.














