അശ്ലീല സംഭാഷണം: മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു


ഗതാഗതമന്ത്രി സ്ഥാനം എ കെ ശശീന്ദ്രന്‍ രാജി വെച്ചു. ഇത് കുറ്റസമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളില്‍ തന്നെ ആവശ്യത്തിന് സമീപിച്ച വനിതയോട് സഭ്യേതര ഭാഷയില്‍ വര്‍ത്തമാനം പറഞ്ഞതായി വാര്‍ത്ത പ്രചരിക്കുകയാണ്. എന്നെ ഏതാവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ലനിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. അസാധ്യ കാര്യങ്ങള്‍ക്കാണ് എന്നെ സമീപിക്കുന്നതെങ്കിലും നല്ല രീതിയിലാണ് പ്രതികരിക്കാറുള്ളത്.


അതുകൊണ്ട് തന്നെ എന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി തോന്നിയിട്ടില്ല. മുഖ്യമന്ത്രി ഇതേക്കുറിച്ച് ഏത് ഏജന്‍സിയും വെച്ച് അന്വേഷിക്കട്ടെ, അതിലൂടെ എന്റെ നിരപരാധിത്വം തെളിയിക്കാനാവും. എന്റെ പാര്‍ട്ടിയും മുന്നണിയും ഞാനും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം കൊണ്ട് ആരും തലകുനിച്ച് നില്‌ക്കേണ്ടി വരില്ല.ഈ വാര്‍ത്ത പ്രചരിക്കുമ്ബോള്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വിശ്വാസ്യത ഉറപ്പിക്കേണ്ടത് കടമയാണ്
ശരിതെറ്റുകളേക്കാള്‍ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുകയാണ്
അതിനാല്‍ രാജിവെച്ചൊഴിയുകയാണ്
ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ല.




Sharing is Caring