അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പിൽ ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു


അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്. അയോവയിലെ പെരി ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പതിനേഴുകാരനാണ് സ്‌കൂളില്‍ പ്രവേശിച്ച് വെടിയുതിര്‍ത്ത്. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പാണ് വെടിവെപ്പ് നടന്നത്.അവധിക്ക് ശേഷം പുതിയ സെമസ്റ്റര്‍ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.


ഇതേ തുടര്‍ന്ന് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി. തോക്കുമായെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.വെടിവെപ്പില്‍ 5 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വിശദാംശ്‌നങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പൊലീസ് ഇതുവരെ അക്രമിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.




Sharing is Caring