News Sections: local

  • പാതിരിയുടെ പീഡനം: കൂടുതല്‍ കന്യാസ്ത്രീകള്‍ കുടുങ്ങും

    പാതിരിയുടെ പീഡനം: കൂടുതല്‍ കന്യാസ്ത്രീകള്‍ കുടുങ്ങും

    കൊട്ടിയൂരില്‍, ഫാ. റോബിന്‍ വടക്കുംചേരി പ്രതിയായ പീഡനക്കേസില്‍ കൂടുതല്‍ കന്യസ്ത്രീകള്‍ തെളിവ്‌നശിപ്പിക്കാന്‍ കൂട്ടുനിന്നതായി സൂചന. വൈത്തിരിയിലെ അനാഥാലയത്തിലേക്ക് നവജാത ശിശുവിനെ, സിസ്റ്റര്‍ ലിസ്മരിയയും സിസ്റ്റര്‍ അനീറ്റയും കൊണ്ടുവന്നത് മറ്റാരുടെയോ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നാണ് പോലീസ് നിഗമനം.…

  • ബജറ്റ് ചോര്‍ച്ച: സിബിഐ അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്

    കോഴിക്കോട്: ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് . ബജറ്റ് ചോരുകയല്ല, ധനമന്ത്രി ബജറ്റ് വില്‍ക്കുകയാണ് ചെയ്തത്. ബഹുരാഷ്ട്ര കുത്തകകള്‍ക്കാണ് അദ്ദേഹം ബജറ്റ് വിവരങ്ങള്‍ നല്‍കിയത്.…

  • ജലസംരക്ഷണ ബോധവല്‍ക്കരണത്തിനായി കെഎസ്ആര്‍ടിസി നീലനിറത്തില്‍ നിരത്തുകളില്‍

    ജലസംരക്ഷണ ബോധവല്‍ക്കരണത്തിനായി കെഎസ്ആര്‍ടിസി നീലനിറത്തില്‍ നിരത്തുകളില്‍

    ജലസംരക്ഷണ ബോധവല്‍ക്കരണത്തിനായി കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ആകാശ നീലനിറത്തിലുള്ള ബസുകളാണ് നിരത്തിലിറങ്ങുന്നത്. മലപ്പുറം എടപ്പാളിലെ ബോഡി നിര്‍മ്മാണ കമ്ബനിയില്‍ നിലവില്‍ എട്ട് ബസ്സുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുരന്ത നിവാരണ മാനേജ്‌മെന്റുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.…

  • ബജറ്റ് ചോര്‍ച്ച: ജാഗ്രതക്കുറവുണ്ടായിട്ടില്ല- തോമസ് ഐസക്

    ബജറ്റ് ചോര്‍ച്ച: ജാഗ്രതക്കുറവുണ്ടായിട്ടില്ല- തോമസ് ഐസക്

    തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച സംഭവിച്ചത് തന്റെ ജാഗ്രതക്കുറവല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് അത്തരമൊരു പ്രതികരണവും ഉണ്ടായിട്ടില്ല. രാജിവെക്കണമെന്ന പ്രതിപക്ഷാവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. അവതരണ…

  • കരിപ്പൂരില്‍ എയര്‍ഇന്ത്യ ജീവനക്കാരി മരിച്ച നിലയില്‍

    കരിപ്പൂരില്‍ എയര്‍ഇന്ത്യ ജീവനക്കാരി മരിച്ച നിലയില്‍

    കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ ജീവനക്കാരിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരി തിരുവനന്തപുരം സ്വദേശി മോനിഷ മോഹനെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ്…

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

    കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

    കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും ഇത്തരം…

  • എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

    എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

    മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എംവി ജയരാജനെ നിയമിക്കാൻ ധാരണ.നിലവിൽ ലോട്ടറി ക്ഷമനിധി ബോർഡ് ചെയർമാനാണ് ജയരാജൻ. ഇപ്പോൾ ഐടി സെക്രട്ടറി കൂടിയായ എംശിവശങ്കർ ആണ് ഓഫീസർ…

  • സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കള്‍

    നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കള്‍. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയില്‍ തന്നെ കിടത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.…

  • എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം

    എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം

    എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിയ്ക്ക് പോലീസിന്റെ ക്രുമര്‍ദ്ദനം ഏറ്റതായി പരാതി. വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ചേട്ടാ എന്നു വിളിച്ചതിനാണ് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥി എ ദീപക്കി(19) നെ പോലീസ്…

  • ബജറ്റ് ചോര്‍ച്ച ; നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്

    ബജറ്റ് ചോര്‍ച്ച ; നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്

    ആലപ്പുഴ: സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഹൈലൈറ്റ്‌സ് പുറത്തായത് മനപ്പൂര്‍വ്വമല്ലെന്നും സ്റ്റാഫിന് അബദ്ധം പറ്റിയതാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ബജറ്റിലെ വരവ് ചെലവ് കണക്കുകള്‍വരെ…