നെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയില്‍ സ്കൂളിന്റെ കോമ്ബൗണ്ട് ഭിത്തിയുടെ മാര്‍ബിള്‍ സ്ലാബ് വീണ് 4 വയസ്സുള്ള കുട്ടി മരിച്ചു.
ഇന്നലെയായിരുന്നു സംഭവം. താവ്രെയിലെ സ്കൂളിന്റെ കോമ്ബൗണ്ട് ഏരിയയില്‍ കളിക്കുകയായിരുന്ന ആനന്ദ് കുശ്വാഹ എന്ന കുട്ടിക്കാണ് ജീവന് നഷ്ടമായത്.

തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയും കുടുംബവും ഒമ്ബത് ആഴ്ച മുമ്ബ് മാത്രമാണ് പ്രദേശത്ത് താമസിക്കാന്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.













