ഡല്‍ഹിയിൽ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഇന്ന്


ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹി പോളിങ് ബൂത്തിലേക്ക്. രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.


250 വാര്‍ഡുകളിലേക്കായി 1349 സ്ഥാനാര്‍ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. 15 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിക്കും സംസ്ഥാനം ഭരിക്കുന്ന എഎപിക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.


1.46 കോടിയാണ് ആകെയുള്ള വോട്ടര്‍മാര്‍. ഇതില്‍ മലയാളികള്‍ ഏകദേശം മൂന്ന് ലക്ഷത്തോളം വരും. 1349 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സൗത്ത്, ഈസ്റ്റ്, നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ലയിപ്പിച്ച്‌ ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത് .



Sharing is Caring