കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് ദില്ലിയില്‍


കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് ദില്ലിയില്‍ ചേരും.മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ ശേഷം ആദ്യമായാണ് സ്റ്റിയറിംഗ് കമ്മറ്റി ചേരുന്നത്.


പാര്‍ട്ടി പ്ലീനറി സമ്മേനം സംഘടിപ്പിക്കുന്നതാവും യോഗത്തിന്റെ പ്രധാന അജണ്ട. ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയും ചര്‍ച്ചയാകും.


പ്ലീനറി സമ്മേളനം ഫെബ്രുവരി അവസാനം ചേരാനാണ് ആലോചിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഇടവേളയിലാകും പ്ലീനറി സമ്മേളനം. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗങ്ങളേയും ജനറല്‍ സെക്രട്ടറിമാരേയും പ്ലീനറി സമ്മേളനമാണ് തിരഞ്ഞെടുക്കുക.



Sharing is Caring