സ്‌കൂള്‍ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു.ആയുധധാരികളായ അക്രമികള്‍ അധ്യാപകന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നാല് പേര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പ്രൈമറി സ്‌കൂളിലെ അധ്യാപകനായ സുനില്‍ കുമാര്‍ (35), ഭാര്യ പൂനം (33), ആറും ഒന്നും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
കവര്‍ച്ച നടത്തിയതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.ദമ്ബതികളുടെ മൃതദേഹങ്ങള്‍ വീടിനകത്തെ ടാപ്പിന് സമീപമാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും മൃതദേഹം മറ്റൊരു മുറിക്കുള്ളില്‍ നിന്നും കണ്ടെത്തി. സിംഗ്പൂര്‍ ബ്ലോക്കിലെ പന്‍ഹോണ കോമ്ബോസിറ്റ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സുനില്‍ കുമാര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. 2020ല്‍ അധ്യാപകനാകുന്നതിന് മുമ്ബ് ഉത്തര്‍പ്രദേശ് പൊലീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.














