ജലസംരക്ഷണ ബോധവല്‍ക്കരണത്തിനായി കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ആകാശ നീലനിറത്തിലുള്ള ബസുകളാണ് നിരത്തിലിറങ്ങുന്നത്. മലപ്പുറം എടപ്പാളിലെ ബോഡി നിര്‍മ്മാണ കമ്ബനിയില്‍ നിലവില്‍ എട്ട് ബസ്സുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ മാനേജ്മെന്റുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ജലസംരക്ഷണ സന്ദേശങ്ങള്‍ ബസ്സിനകത്തും പുറത്തും പ്രദര്‍ശിപ്പിക്കും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. എല്ലാ ജില്ലകളിലും സന്ദേശങ്ങള്‍ എത്തുന്ന രീതിയിലായിരിക്കും പെര്‍മിറ്റ് ക്രമീകരിക്കുകയെന്ന് കെഎസ്ആര്‍ടിസി എംഡി എംജി രാജമാണിക്യം പറഞ്ഞു.














